യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; ലീഗിന്റെ മൂന്നാം സീറ്റ് വാദത്തിൽ ചർച്ച നടക്കും

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് ചേരും. മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് യോഗം ചേരുക.

മൂന്നാം സീറ്റ് ആവശ്യത്തിൽ കോൺഗ്രസിൻ്റെ നിലപാട് എന്തെന്ന് ഇന്ന് ലീഗിനെ അറിയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ച കൂടിയാകും ഇന്നത്തെ യോഗം. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകുന്ന കാര്യത്തിലും ഇന്ന് ചർച്ച നടക്കും.
അതേസമയം മൂന്നാം സീറ്റ് എന്ന വാദത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് ലീഗിന്റെ തീരുമാനം. കണ്ണൂർ, വടകര അടക്കം മലബാറിലെ സീറ്റുകളിലാണ് ലീഗിൻ്റെ കണ്ണ്. മുമ്പത്തെ പോലെയല്ല, ഇത്തവണ മൂന്ന് സീറ്റ് കിട്ടിയേ മതിയാകൂവെന്ന നിലപാടിലാണ് ലീഗുള്ളത്.

Comments are closed.