പോപുലർ ഫ്രണ്ട് കേസ്: കണ്ണൂർ സ്വദേശി പിടിയിൽ; ആയുധ പരിശീലകനെന്ന് എൻഐഎ

പോപുലർ ഫ്രണ്ട് കേസിൽ എൻഐഎ തെരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ. ജാഫർ ഭീമന്റവിടയാണ് പിടിയിലായത്. കണ്ണൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.പോപുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് എൻഐഎ പറയുന്നു. ദീർഘകാലമായി ഇയാൾ ഒളിവായിരുന്നു. കേസിലെ 59-ാം പ്രതിയാണ് ജാഫർ

2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറയുന്നു.

Comments are closed.