നവകേരള ബസ് സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകാൻ ആലോചന; തീരുമാനമെടുക്കുക പുതിയ മന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നൽകാൻ ആലോചന. വിവാഹം, തീർഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങൾക്കായി ബസ് വിട്ടുനൽകാനാണ് തീരുമാനം. ബസിന്റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗത മന്ത്രി അന്തിമ തീരുമാനമെടുക്കും. 25 സീറ്റുകളെ ഉള്ളൂവെന്നതിനാൽ ഈ ബസ് സർവീസ് നടത്തുക പ്രയാസകരമാണ്. എ.സി ആണെങ്കിലും സ്ലീപ്പർ അല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്കും അനുയോജ്യമല്ല. ഇതാണ് സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാൻ ആലോചിക്കുന്നത്

വിവാഹ പാർട്ടികൾക്കും തീർഥാടക സംഘത്തിനും വിനോദയാത്ര പോകുന്നവർക്കും ഇനി ഈ ബസിൽ യാത്ര ചെയ്യാം. കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ പരിപാടി കൂടി കഴിഞ്ഞ ശേഷം ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തും. ചിലപ്പോൾ തലസ്ഥാനത്ത് അടക്കം ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനും സാധ്യതയുണ്ട്.

Comments are closed.