രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിൽ. എട്ട് ദിവസം യാത്ര അസമിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധി ഉൾപ്പെടെ രാത്രി താമസിക്കുന്ന കണ്ടെയ്നറുകൾ പാർക്ക് ചെയ്യാൻ അസം സർക്കാർ സ്ഥലം അനുവദിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 833 കിലോമീറ്റർ സഞ്ചരിച്ച് 17 ജില്ലകളിലൂടെയാണ് അസമിലെ യാത്രരാവിലെ നാഗാലാൻഡ്-അസം അതിർത്തിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിലും നാഗാലാൻഡിലും ലഭിച്ച ജനപിന്തുണ അസമിലും ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അസമിലെ വിവിധ പ്രശ്നങ്ങളും യാത്രയിൽ ഉയർത്തിക്കാണിക്കും.
Comments are closed.