കെ.എം.സി.ടി മെഡി: കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക മെഡിക്കൽ കോളജാണ് കെ.എം.സി.ടി. ജനുവരി 15 ന് ഉച്ചക്ക് 12 ന് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് സമർപ്പണം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലനത്തിലുമുള്ള സ്ഥാപനത്തിൻറെ മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. കേരളത്തിൽ ആദ്യമായാണ് ഒരു മെഡി: കോളജിന് നാക് അക്രഡിറ്റേഷൻ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, അധ്യാപകനിലവാരം, വിവിധങ്ങളായ ഗവേഷണ ഫലം, നൂതന പഠന രീതികൾ, അക്കാദമിക് മികവ് എന്നിവയുൾപ്പെടെ സമസ്ത മേഖലകളും
പരിശോധിച്ചാണ് നാക് എ ഗ്രേഡ് ലഭ്യമായത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കെ.എം.സി.ടി നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ: കെ മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരം
ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഈ നേട്ടം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടേയും കഠിനാധ്വാനത്തിന്റേയും അർപ്പണമനോഭാവത്തിന്റേയും ഫലമാണെന്നും കെഎംസിടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വിജീഷ് വേണുഗോപാൽ പറഞ്ഞു. മികച്ച മെഡിക്കൽ വിദ്യാഭ്യാസം നൽകാനും, ആരോഗ്യ മേഖലയിൽ ഗണ്യമായ സംഭാവന നൽകാനും തുടർന്നും പ്രവർത്തിക്കാനുള്ള പ്രോത്സാഹനമാണിത്. കോളജിന്റെ പഠന, ഗവേഷണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2008ലാണ് കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് കെ.എം.സി ടി മെഡി: കോളജ് പ്രവർത്തനമാരംഭിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ആരോഗ്യ രംഗത്ത് സമൂലമാറ്റം കൊണ്ടുവരാൻ സ്ഥാപനത്തിന് കഴിഞ്ഞു. വാർത്താ 8 മ്മേളനത്തിൽ കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംX ഓഫീസർ ഡോ.പി.എം റമീസ് പങ്കെടുത്തു.
Comments are closed.