വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ മാത്രം വയനാട്ടിൽ മരിച്ച സാഹചര്യത്തിലാണ് മൂന്ന് മുന്നണികളും ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.വാഹനങ്ങളടക്കം തടയുമെന്ന് ഹർത്താൽ അനുകൂലികൾ അറിയിച്ചിട്ടുണ്ട്.
അതേസമയം കാട്ടാന ആക്രമണത്തിൽ ഇന്നലെ മരിച്ച പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നാട്ടിലെത്തിക്കും. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്.
Comments are closed.