വന്യജീവി ആക്രമണം: മന്ത്രിതല സംഘം ഇന്ന് വയനാട്ടിലെത്തും; രാവിലെ സർവകക്ഷി യോഗം

വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല സംഘം ഇന്ന് ജില്ലയിലെത്തും. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരിയിൽ സർവകക്ഷി യോഗം ചേരും.ജില്ലയിലെ വനം, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിതല സംഘം കൂടിക്കാഴ്ച നൽകും. അടുത്തിടെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

അതേസമയം യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരം ഇന്നാണ്. രാവിലെ 10 മണിക്ക് വയനാട് കലക്ടറേറ്റിന് മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കും.

Comments are closed.