ചുട്ടുപൊള്ളി കേരളം; മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.കോഴിക്കോട് ഉയർന്ന താപനിലെ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്

 

പകൽസമയങ്ങളിൽ തുടർച്ചയായി സൂര്യപ്രകാശം ശരീരത്തിലേൽക്കാതെ ശ്രദ്ധിക്കണം. രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.

Comments are closed.