റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു; ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ എംവിഡി തടഞ്ഞു

നിയമലംഘനം ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പലതവണ നടപടിയെടുത്തെങ്കിലും റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ടുനൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് എംവിഡി ബസ് തടഞ്ഞ് പരിശോധിച്ചു. ഇതിന് ശേഷം സർവീസ് തുടരാൻ അനുവദിച്ചു

അതേസമയം നിയമലംഘനം കണ്ടാൽ കർശന നടപടിയുണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. ബസ് ഉടമകൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹർജിയിൽ അടുത്ത മാസമാണ് അന്തിമ വിധി പറയുക.

Comments are closed.