കേരളത്തിൽ നാളെ വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. ഇതേ തുടർന്ന് കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിൽ ആണ് അലർട്ട്.
അതേസമയം ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Comments are closed.