വ്യാജരേഖ ചമച്ച കേസിൽ കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നീലേശ്വരം പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. കാസർകോട് കരിന്തളം കോളേജിൽ താത്കാലിക അധ്യാപിക നിയമനത്തിന് വേണ്ടി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയെന്നതാണ് കേസ്. വ്യാജരേഖ ചമയ്ക്കാൻ വിദ്യക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Comments are closed.