മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആന വനാതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെക്കാനാകൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടിൽ അയവ് വന്നിട്ടുണ്ട്. കോടതി നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന്റെ സന്ദർശനം അനൗദ്യോഗികമാണ്. കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്‌ചയില്ല. ഭൂപേന്ദ്ര യാദവിൻ്റെ കത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സംസ്ഥാനത്തിന് ചട്ടപ്രകാരമേ തീരുമാനമെടുക്കാനാകൂ. ചട്ടങ്ങളിൽ ഇളവ് വരുത്തേണ്ടത് കേന്ദ്ര സർക്കാരാണ്.പുൽപ്പള്ളിയിൽ കേസ് എടുത്തത് പ്രതിഷേധിച്ചവർക്കെതിരെയെല്ല, അക്രമം നടത്തിയവർക്കെതിരെയാണ്. ബേലൂർ മഖ്ന വിഷയത്തിൽ മൂന്ന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments are closed.