പെയിന്റ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും വീണ് പരുക്കേറ്റയാൾ മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരുക്കേറ്റയാൾ മരിച്ചു. കിഴക്കോത്ത് ‘പന്നൂർ കൊഴപ്പൻചാലിൽ പരേതനായ അബ്‌ദുള്ള ഹാജിയുടെ മകൻ അബ്ദുൽ റസാഖാണ് (49) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബന്ധുവിന്റെ വീട് പെയിൻ്റ് ചെയ്യുന്നതിനിടെ വീടിന്റെ മുകൾ നിലയിൽ നിന്നും വീഴുകയായിരുന്നു.

Comments are closed.