മത്സരയോട്ടം: കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു. രാവിലെ റോഡിൽ വലിയ തിരക്കില്ലാഞ്ഞത് വൻ ദുരന്തം ഒഴിവായി.

 

ചെറിയ പരുക്കേറ്റ യാത്രക്കാർ ചികിത്സ തേടി മടങ്ങി. അപകടത്തെ തുടർന്ന് അൽപനേരം നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം തുടങ്ങി.

Comments are closed.