വയോധികയെ മരുമകൾ മർദിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലത്ത് എൺപതുകാരിയെ മരുമകൾ മർദിച്ച കേസിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു .കമ്മീഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

 

അതേസമയം കേസിൽ അറസ്റ്റിലായ മഞ്ജു മോൾക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നുവന്നു. മഞ്ജു ഭർത്താവ് ജെയിംസിനെയും മർദിച്ചിരുന്നുവെന്ന് ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. നിലത്ത് വീണാലും ചവിട്ടുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്നും ഏലിയാമ്മ പറയുന്നു. കുടുംബപ്രശ്നങ്ങളും, വൃത്തി ഇല്ലായ്മയും പറഞ്ഞായിരുന്നു മാതാവിനെ പ്രതി ഉപദ്രവിച്ചത്. മഞ്ജുവിൻ്റെ ഭർത്താവ് ജെയിംസിനും ക്രൂര മർദ്ദനം ഏറ്റിട്ടുണ്ട്. വായോധികയുടെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമതിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി.

Comments are closed.