നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. നയം പറയാൻ മടിച്ച ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്നും വിമർശനമുണ്ടാകും. അതേസമയം ക്ഷേമ പെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഗവർണറെ തള്ളി പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങൾ ഭരണപക്ഷം ഊന്നിപ്പറയും. എന്നാൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും ഗവർണർ-സർക്കാർ പോര് ഒത്തുകളിയാണെന്നും പ്രതിപക്ഷം ആരോപിച്ചേക്കും.
Comments are closed.