ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു 2 പേർക്ക് പരിക്ക് കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആണ് കൊല്ലപ്പെട്ടത്
ജറുസലേം: ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ് മിസൈലാക്രമണം നടന്നത്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു മൂന്ന് പേരും. നിബിന്റെ മരണവിവരം തങ്ങളെ അറിയിച്ചതായി കുടുംബം അറിയിച്ചു.
മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. മെൽവിന് നിസ്സാര പരിക്കുകളാണുള്ളത്. വടക്കൻ ഇസ്രായേലി നഗരമായ സഫേദിലെ സിവ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments are closed.