തിരുവനന്തപുരത്തെ ഡോ. ഷഹനയുടെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് പ്രതി റുവൈസുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ റുവൈസിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരന്നു. പ്രതിയെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഇനി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഫോറൻസിക് പരിശോധനക്ക് അയച്ച ഫോണിൽ നിന്നുള്ള വിവരങ്ങളും പോലീസ് ശേഖരിക്കും
അതേസമയം റുവൈസിന്റെ പിതാവ് ഒളിവിൽ തുടരുകയാണ്. ബന്ധുവീടുകളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഷഹനയോട് ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസിൻ് പിതാവും സമ്മർദം ചെലുത്തിയിരുന്നു.
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
Comments are closed.