സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ സ്മിത്തിനെ ക്യാപ്റ്റനാക്കി 13 അംഗ സ്ക്വാഡിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഓസീസിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകൻ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ചതോടെയാണ് നായകസ്ഥാനം വീണ്ടും സ്മിത്തിനെ തേടിയെത്തിയത്. കമ്മിൻസിന് പുറമെ മിച്ചൽ മാർഷ്, ജോഷ് ഹേസൽവുഡ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്
ഫെബ്രുവരി രണ്ടിന് മെൽബൺ, നാലിന് സിഡ്നി, ആറിന് മനൂക ഓവൽ എന്നിവിടങ്ങളിലാണ് മൂന്ന് ഏകദിനങ്ങൾ. സ്മിത്ത്, ഷോൺ അബോട്ട്, നഥാൻ എല്ലീസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, മാർനസ് ലാബുഷെയൻ, ഗ്ലെൻ മാക്സ് വെൽ, ലാൻസ് മോറിസ്, ജേ റിച്ചാർഡ്സൺ, മാറ്റ് ഷോർട്, ആദം സാമ്പ എന്നിവരടങ്ങുന്നതാണ്ഓസീസ് സ്ക്വാഡ്.
Comments are closed.