മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ ആറൂർ മഞ്ഞമാക്കിത്തടം ജംഗ്ഷനിൽ അപകടമുണ്ടായത്. മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ അത്ഭുതകരമായി പരുക്കുകളോടെ രക്ഷപ്പെട്ടു. കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്
കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ടയറുകൾ വേർപെട്ട നിലയിലാണ്. പരുക്കേറ്റ യാത്രക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
Comments are closed.