അതിരപ്പിള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസുകാരൻ മരിച്ചു. കൊല്ലം സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ വൈ വിൽസനാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. അതിരപ്പിള്ളി മേഖലയിൽ ഗതാഗത നിയന്ത്രണം ഉള്ളതിനെ തുടർന്ന് ബസ് സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇതിനെ തുടർന്ന് സഹപ്രവർത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മലക്കപ്പാറ വളവിൽ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments are closed.