റിമാൻഡ് റിപ്പോർട്ടിൽ തൃപ്തനല്ല, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തിലുള്ള റിമാൻഡ് റിപ്പോർട്ടിൽ തൃപ്ത്‌തിയില്ലെന്ന് സിദ്ധാർഥന്റെ കുടുംബം. ഗൂഢാലോചനാ കുറ്റവും കൊലപാതക കുറ്റവും ചേർക്കാത്തതാണ് അതൃപ്തിക്ക് കാരണം. പരാതിക്കാരിയായ പെൺകുട്ടിയെ കുറിച്ചും റിമാൻഡ് റിപ്പോർട്ടിലില്ലെന്നും അവർ പറഞ്ഞു. സിദ്ധാർഥിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കുന്നതാണ് റിപ്പോർട്ടെന്ന് അച്ഛൻ ജയപ്രകാശ് കുറ്റപ്പെടുത്തി. ആത്മഹത്യയല്ല കൊലപാതകം ആണെന്ന് ആദ്യം മുതൽ പറയുകയാണെന്നും അതിന് തെളിവുകളുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

 

കൊലപാതകത്തിൻ്റെ വകുപ്പുകൾ റിമാൻഡ് റിപ്പോർട്ടിൽ ചേർക്കണമെന്നും അന്വേഷണത്തിൽ തൃപ്തനല്ലെന്നും പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് കണ്ടതോടെയാണ് അന്വേഷണത്തിലെ തൃപ്തി നഷ്ടമായതെന്നും ഈ രീതിയിൽ അന്വേഷണം നടന്നാൽ പ്രതികൾ ഊരിപ്പോരുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ അന്വേഷണം നോക്കിയിട്ട് തൃപ്ത്‌തനല്ലെങ്കിൽ മറ്റ് ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും രണ്ടുമൂന്നു ദിവസത്തിനകം അതിൽ തീരുമാനമെടുക്കുമെന്നും പറഞ്ഞു.റിമാൻഡ് റിപ്പോർട്ട് കണ്ടതോടെയാണ് അന്വേഷണത്തിലെ തൃപ്തി നഷ്ടമായതെന്നും ഈ രീതിയിൽ അന്വേഷണം നടന്നാൽ പ്രതികൾ ഊരിപ്പോരുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ അന്വേഷണം നോക്കിയിട്ട് തൃപ്ത്‌തനല്ലെങ്കിൽ മറ്റ് ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും രണ്ടുമൂന്നു ദിവസത്തിനകം അതിൽ തീരുമാനമെടുക്കുമെന്നും പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് ഇങ്ങനെയേ വരുമായിരുന്നുള്ളൂവെന്ന് അറിയാമെന്നും രക്ഷിക്കുമെന്ന് നേതാക്കളുടെ ഉറപ്പില്ലായിരുന്നുവെങ്കിൽ പ്രതികൾ കീഴടങ്ങുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കമ്പി കൊണ്ട് തലയുടെ പിറകിൽ അടികിട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നും എന്നാൽ അതെവിടെ പോയെന്നും ചോദിച്ചു

Comments are closed.