ബി.ജെ.പിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും മുന്നറിയിപ്പുമായി തെലങ്കാനയിലെ ബി.ജെ.പി എം.പി ഡി അരവിന്ദ്
ഹൈദരാബാദ്: ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഇല്ലെങ്കിൽ നരകത്തിൽ പോകുമെന്ന മുന്നറിയിപ്പ് നൽകിയും തെലങ്കാനയിലെ ബിജെപി എം.പി ധർമാപുരി അരവിന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാറിൻ്റെ ആനൂകൂല്യങ്ങൾ വാങ്ങിയ ശേഷം മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്താൽ നരകത്തിൽ പോകുമെന്നാണ് നിസാമാബാദിൽ നിന്നുള്ള എം.പി മുന്നറിയിപ്പ് നൽകിയത്. ബി.ജെ.പി ഈയിടെ നടത്തിയ ‘വിജയ് സങ്കൽപ്പ് യാത്ര’യിലാണ് അരവിന്ദ് വിവാദ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
Comments are closed.