ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകും. 15 സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു പിബി അംഗവും രണ്ട് ജില്ലാ സെക്രട്ടറിമാരും ഒരു മന്ത്രിയുമാണ് സിപിഎമ്മിനായി മത്സരിക്കുന്നത്.ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയിൽ തോമസ് ഐസക്, ആലപ്പുഴയിൽ എഎം ആരിഫ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ് എന്നിവർ മത്സരിക്കും. എറണാകുളത്ത് കെ ജെ ഷൈൻ ആണ് സ്ഥാനാർഥി. ചാലക്കുടിയിൽ സി രവീന്ദ്രനാഥ് ഇറങ്ങും. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനാണ് മത്സരിക്കുക.പാലക്കാട് പിബി അംഗം എ വിജയരാഘവൻ മത്സരിക്കും. പൊന്നാനിയിൽ മുൻ മുസ്ലിം ലീഗ് നേതാവ് കെ എസ് ഹംസ സ്ഥാനാർഥിയാകുമെന്നാണ് വിവരം. മലപ്പുറത്ത് വി വസീഫും കോഴിക്കോട് എളമരം കരീമും മത്സരിക്കും. വടകരയിൽ കെ കെ ശൈലജയെ ഇറക്കാനാണ് സിപിഎം തീരുമാനം.

കണ്ണൂരിലും കാസർകോടും ജില്ലാ സെക്രട്ടറിമാരാണ് പോരിനിറങ്ങുന്നത്. കാസർകോട് എംവി ബാലകൃഷ്‌നും കണ്ണൂരിൽ എം വി ജയരാജനും മത്സരിക്കും.

Comments are closed.