ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അഡേൾഫ് ഹിറ്റ്ലറുടെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ‘ഗസ്സ മുനമ്പിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണ്’ ഞായറാഴ്ച ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കായി അഡിസ് അബാബയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വിമർശിച്ചു. ‘അത് സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പൻ തയ്യാറെടുപ്പ് നടത്തിയ സൈന്യം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടത്തുന്ന യുദ്ധമാണ്’ ബ്രസീലിയൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.
Comments are closed.