നിയമസഭാ സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും; സപ്ലൈകോ വില വർധനവ് പ്രതിപക്ഷം ആയുധമാക്കും

വോട്ട് ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സപ്ലൈകോയിലെ വില വർധനവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവവും പ്രതിപക്ഷം ഇന്ന് ആയുധമാക്കും. 2019ൽ നിയമ ഭേദഗതി വന്നിട്ടും സിഎംആർഎല്ലിനുള്ള കരിമണൽ ഖനന അനുമതി 2023ൽ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്ന രേഖയും പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടും.സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 70 ശതമാനമുണ്ടായിരുന്ന വിലക്കുറവ് ഇനി മുതൽ 35 ശതമാനം മാത്രമാകും. സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിൻ്റെ തീരുമാനമാണ് ഇതോടെ മാറുന്നത്.വില കൂട്ടിയില്ലെങ്കിൽ സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിന് നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വില കൂട്ടുന്നതിന് നേരത്തെ എൽഡിഎഫ് അനുമതി നൽകിയിരുന്നു.

Comments are closed.