മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു. ആനയെ തേടി ട്രാക്കിംഗ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവിൽ ലഭിച്ച റേഡിയോ കോളർ സിഗ്നൽ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയൽ പ്രദേശത്തെ വനത്തിലാണ് ആനയുള്ളത്.ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ച് കടന്നാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്. രാത്രിയിൽ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചിരുന്നു.
മണ്ണുണ്ടി മുതൽ മാനിവയൽ വരെ എട്ട് കിലോമീറ്റർ ചുറ്റളവിൽ വനപ്രദേശത്ത് തന്നെയാണ് ആന ഇതുവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ വനമേഖല കുറ്റിക്കാടുകൾ നിറഞ്ഞതാണ്. ഇതാണ് മയക്കുവെടി വെക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Comments are closed.