മോദിയും ഡോവലും പരാജയപ്പെട്ടിടത്ത് വിജയിച്ചത് ഷാരൂഖ് ഖാൻ; കിംഗ് ഖാനോട് സഹായം ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയെന്ന് സുബ്രഹ്മണ്യൻ സ്വാമി
ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഖത്തറിൽ മുൻ ഇന്ത്യൻ നാവികരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ശ്രമങ്ങൾ ആദ്യഘട്ടത്തിൽ പരജായപ്പെട്ടെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു.ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടുകയായിരുന്നെന്നും സ്വാമി കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും ഒപ്പം കൊണ്ടുപോകണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.യുഎഇയിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രി നാളെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും. യാത്രയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ അമീറിനെ പുകഴ്ത്തിയിരുന്നു. എന്നാൽ നാവികരെ വിട്ടയച്ച സംഭവം യാത്രയ്ക്ക് മുൻപുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി പരാമർശിച്ചിട്ടില്ല.
Comments are closed.