കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധത്തിന് തുടക്കം; നേതൃത്വം നൽകി മുഖ്യമന്ത്രി

കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 10.45ഓടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളാ ഹൗസിൽ നിന്ന് മാർച്ചായി പ്രതിഷേധം ആരംഭിച്ചത്.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങിയവരും സമരത്തിന് പിന്തുണയായി ജന്തർ മന്തറിലെത്തും. പ്രതിഷേധം ബിജെപിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തളർത്താൻ കേന്ദ്ര ശ്രമമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണം. വികസനം മുരടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസുകാർ ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ പറഞ്ഞു

Comments are closed.