വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം പശുക്കിടാവിനെ കൊന്നു

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.

ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ഒച്ച വച്ചതോടെ കടുവ പശു കിടാവിനെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. ഈ മേഖലയിൽ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു .വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

Comments are closed.