പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും; ജനപക്ഷം പാർട്ടിയുടെ ലയനവും ഉടൻ

പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് അടക്കമുള്ള ജനപക്ഷം നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ വെച്ച് അംഗത്വമെടുക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചത് അനുസരിച്ച് ഇന്നലെ ഡൽഹിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും.എൽഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെയാണ് പി സി ജോർജും പാർട്ടിയും ബിജെപിയിൽ ലയിക്കാൻ ഒരുങ്ങുന്നത്. ജനപക്ഷം പാർട്ടിയെ എൻഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുക എന്നതായിരുന്നു പിസി ജോർജിന്റെ ലക്ഷ്യം. എന്നാൽ ഘടകകക്ഷിയായി എടുക്കാൻ സാധ്യമല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയതോടെയാണ് ബിജെപി അംഗത്വമെടുക്കാൻ തീരുമാനിച്ചത്.

Comments are closed.