മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കെ എസ് യു പ്രവർത്തകൻ ഇജിലാലാണ് അറസ്റ്റിലയാത്. കേസിലെ എട്ടാം പ്രതിയാണ് ഇജിലാൽ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് കേസ്.വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി അബ്ദുൽ മാലികാണ് കേസിലെ ഒന്നാം പ്രതി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ൽ റഹ്മാനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ നാസർ ചികിത്സയിലാണ്.
Comments are closed.