പരമ്പര തൂത്തുവാരാൻ ഇന്ത്യ; അഫ്ഗാനെതിരായ മൂന്നാം ടി20 ഇന്ന് ബംഗളൂരുവിൽ

ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരവും ജയിച്ച് വൈറ്റ് വാഷിനാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ആശ്വാസജയം തേടിയാണ് അഫ്ഗാൻ ഇന്നിറങ്ങുക.മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലെങ്കിലും അവസരം നൽകുമോയെന്നതാണ് ആരാധകർ പ്രതീക്ഷയോടെ നോക്കുന്നത്. സഞ്ജുവിന് പകരം ടീമിലിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ രണ്ടാം മത്സരത്തിൽ അമ്പേ പരാജയപ്പെട്ടിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും രോഹിത് ശർമ ഇന്നും ഓപണറായി തന്നെ തുടർന്നേക്കും. ജയ്സ്വാളും രോഹിതും ഇന്നിംഗ്സ് ഓപൺ ചെയ്യും. കോഹ്ലി മൂന്നാം നമ്പറിലും ശിവം ദുബെ നാലാം നമ്പറിലുമിറങ്ങും. ടി20 മത്സരങ്ങളിൽ 12,000 റൺസ് എടുക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിന് കോഹ്ലിക്ക് ഇനി വേണ്ടത് വെറും ആറ് റൺസ് കൂടിയാണ്.

Comments are closed.