കേന്ദ്ര അവഗണന: ഡൽഹിയിലെ സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. യുഡിഎഫിൽ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരുടേയും പിന്തുണ വേണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഡൽഹിയിൽ നടക്കുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ചത്. കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം ഡൽഹിയിൽ സമരം നടത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുകയാണെന്നും അർഹത വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Comments are closed.