ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. കളിക്കാരനായും പരിശീലകനായും ജർമനിക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ഇതിഹാസതാരമാണ് ബെക്കൻബോവർ. 78 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. ജർമനിയുടെ എക്കാലത്തെയും മികച്ച താരമായാണ് ബെക്കൻബോവർ വിലയിരുത്തപ്പെടുന്നത്
രണ്ട് തവണ യൂറോപ്യൻ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ബെക്കൻബോവർ പശ്ചിമ ജർമനിക്കായി 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1974ൽ ക്യാപ്റ്റനായും 1990ൽ പരിശീലകനായും ജർമനിക്ക് ലോകകപ്പ് കിരീടം സമ്മാനിച്ചു.
Comments are closed.