തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ; ആരോപണവിധേയനായ പോലീസുകാരന് സസ്പെൻഷൻ

തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.

ഭർത്താവായ നൗഫലിൻ്റെ വീട്ടിൽ നിന്നുള്ള മാനസിക ശാരീരിക പീഡനത്തെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ഷഹനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പറഞ്ഞ് ആദ്യം മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ശാരീരിക പീഡനവുമായി. നൗഫലിൻ്റെ മാതാവ് പലതവണ ഷഹനയെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

Comments are closed.