വയനാട് കുഴിനിലം ചെക്ക് ഡാമിന് സമീപം
സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കുഴിനിലം വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി വി ബാബു, കുഴിനിലം കോട്ടായിൽ വീട്ടിൽ കെ ജെ ജോബി എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരം ജികെഎം ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി അടുവാൻകുന്ന് കോളനിയിലെ അഭിജിത്താണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം
അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച തന്നെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിലാണ് ജോബിയുടെയും ബാബുവിൻ്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടുസൂചിയിൽ പിടിച്ചതാണ് അഭിജിത്തിന് ഷോക്കേൽക്കാൻ ഇടയായത്.
Comments are closed.