യുദ്ധം മാസ്ങ്ങൾ നീളുമെന്ന് ഇസ്രായേൽ താൽക്കാലിക വെടിനിർത്തൽ നിർദേശം സ്വീകാര്യമല്ലെന്ന് ഹമാസ്

തെക്കൻ ഗസ്സയിലേക്ക് കടന്നുകയറാൻ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് ഇസ്രായേൽ. ഗസ്സയിൽ ആകെ മരണം 20,915 ആയി. യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന മേധാവി ഹെർസി ഹലേവി വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തൽ നിർദേശം ഫലസ്‌തീൻ ജനതക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഹമാസ്. സിറിയയിൽ സൈനിക ഉപദേശകനെ വധിച്ച ഇസ്രായേലിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ഇറാൻ അറിയിച്ചു.

ഇസ്രായേലിലേക്ക് പുറപ്പെട്ട ഒരു കപ്പലിനെ കൂടി ആക്രമിച്ചതായി ഹൂത്തികൾ.

തെക്കൻ, മധ്യ ഗസ്സയിൽ ആക്രമണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. സിവിലിയൻ കേന്ദ്രങ്ങളിലെ നിരന്തര ബോംബ് വർഷം തുടരുകയാണ്. ഇന്നലെ മാത്രം 241 പേർ കൊല്ലപ്പെടുകയും 382 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 9 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും അമ്പതിലേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ല ആക്രമണത്തിൽ 9 ഇസ്രായേൽ സൈനികർക്കും പരിക്കുണ്ട്.

ഇതുവരെയുള്ളതിൽ ഏറ്റവും സങ്കീർണയുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേനാ മേധാവി അറിയിച്ചു. യുദ്ധം മാസങ്ങൾ നീണ്ടാൽ തന്നെയും ആത്യന്തിക വിജയം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാക്കളെ ഉടൻ കണ്ടെത്തി വധിക്കുമെന്നുമാണ് നെതന്യാഹുവിന്റെ താക്കീത്. പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാനാകാതെ പരാജയത്തിൽ നിന്ന് പരാജയത്തിലേക്കാണ് നെതന്യാഹുവും ഇസ്രായേലും നീങ്ങുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. കടന്നുകയറ്റം പൂർണമായി അവസാനിപ്പിക്കാതെയുള്ള വെടിനിർദേശത്തിൽ കാര്യമില്ലെന്നുമുള്ള നിലപാടിലാണ് ഹമാസ്.

Comments are closed.