മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നൽകാൻ ആലോചന. വിവാഹം, തീർഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങൾക്കായി ബസ് വിട്ടുനൽകാനാണ് തീരുമാനം. ബസിന്റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗത മന്ത്രി അന്തിമ തീരുമാനമെടുക്കും. 25 സീറ്റുകളെ ഉള്ളൂവെന്നതിനാൽ ഈ ബസ് സർവീസ് നടത്തുക പ്രയാസകരമാണ്. എ.സി ആണെങ്കിലും സ്ലീപ്പർ അല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്കും അനുയോജ്യമല്ല. ഇതാണ് സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാൻ ആലോചിക്കുന്നത്
വിവാഹ പാർട്ടികൾക്കും തീർഥാടക സംഘത്തിനും വിനോദയാത്ര പോകുന്നവർക്കും ഇനി ഈ ബസിൽ യാത്ര ചെയ്യാം. കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ പരിപാടി കൂടി കഴിഞ്ഞ ശേഷം ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തും. ചിലപ്പോൾ തലസ്ഥാനത്ത് അടക്കം ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനും സാധ്യതയുണ്ട്.
Comments are closed.