കേരളത്തിന് ആശ്വാസം; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 32 കൊവിഡ് കേസുകൾ മാത്രം

ദിവസങ്ങൾക്ക് ശേഷം കേരളത്തിന് ആശ്വാസമായി കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവിൽ 3096 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് മൂന്ന് കൊവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ അയൽ സംസ്ഥാനമായ കർണാടകയിൽ കേസുകൾ ഉയരുകയാണ്. കർണാടകയിൽ ഇന്നലെ 92 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ ഒമിക്രോണിന്റെ വകഭേദമായ ജെഎൻ 1 നാല് പേർക്ക് സ്ഥിരീകരിച്ചു. ഇന്നലെ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ ആക്ടീവ് കേസുകളുടെ എണ്ണം 139 ആണ്.

Comments are closed.