സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 2606 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ
സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. ഇന്നലെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകൾ പറയുന്നു. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രം ജാഗ്രത കർശനമാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Comments are closed.