ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി പോലീസ്. ഷഹനയുടെ മുഖത്ത് നോക്കി വിവാഹം ചെയ്യാനിരുന്ന ഡോക്ടർ റുവൈസ് പണം ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. ഇക്കാര്യം ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. കുറിപ്പിൽ റുവൈസിനെ കുറിച്ച് ഗുരുതര പരാമർശങ്ങളാണ് ഉള്ളതെന്നും ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു
ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചു മാറ്റാൻ ആയില്ലെന്നാണ് റുവൈസിനെ കുറിച്ച് ഷഹന കുറിപ്പിൽ എഴുതിയിരിക്കുന്നത്. അവന് പണമാണ് വേണ്ടത്. അതെന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം. ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ച് കാണിക്കേണ്ടതാണ്. പക്ഷേ എന്റെ ഫ്യൂച്ചർ ബ്ലാങ്ക് ആണ്.ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല എന്നും കുറിപ്പിൽ ഷഹന എഴുതിയിട്ടുണ്ട് ഷഹന മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്
കോളജ് ക്യാമ്പസിൽ വെച്ചാണ് റുവൈസ്
ഷഹനയുടെ പണം ആവശ്യപ്പെട്ടതെന്നാണ്
പോലീസ് പറയുന്നത്. പ്രതി ഇക്കാര്യം
സമ്മതിച്ചതായും റുവൈസിൻ്റെ ജാമ്യാപേക്ഷ
എതിർത്ത് കൊണ്ട് പോലീസ് സമർപ്പിച്ച
റിപ്പോർട്ടിൽ പറയുന്നു. റുവൈസിന്റെ
ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി
പരിഗണിക്കുന്നത്.
Comments are closed.