തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു അഞ്ച് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തേനി, ഡിണ്ടികൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്ന്‌ പ്രദേശങ്ങളിൽ വെള്ളം കയറി.ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെ വിവിധയിടങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയോഗിച്ചു. റെയിൽപ്പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വെള്ളപ്പൊക്കത്തെ തുടർന്ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ടം റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്‌ച 500-ഓളം യാത്രക്കാർ കുടുങ്ങിയിരുന്നു.സ്റ്റേഷന്റെ എല്ലാ വശങ്ങളിലും വെള്ളത്താൽ ചുറ്റപ്പെട്ടതും ട്രാക്കുകളിൽ വെള്ളം കയറിയതും മൂലം ട്രെയിനുകൾക്ക് നീങ്ങാനാവാത്ത അവസ്ഥയായിരുന്നു. മണ്ണിടിച്ചിൽ മൂലം ശ്രീവൈകുണ്ഠത്തിൽ റെയിൽവേ ട്രാക്കുകൾ ഉറപ്പിച്ച ബാലസ്റ്റ് ഒലിച്ചുപോയി.കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി എന്നീ നാല് തെക്കൻ ജില്ലകളിലാണ് അതിശക്തമായ മഴ നാശം വിതച്ചത്.തൂത്തുക്കുടിയിലെ കായൽപട്ടണത്ത് 24 മണിക്കൂറിനുള്ളിൽ 95 സെന്റിമീറ്റർ മഴ ലഭിച്ചു.

Comments are closed.