കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്‌തിരുന്നു. മൊഴികളിൽ വൈരുധ്യം ഉണ്ടായാൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക.
പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി ഇട്ടതിൻ്റെ തെളിവ്പൊലീസിന് ലഭിച്ചു. പണത്തിനുവേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞത്.മറ്റാരുടെയെങ്കിലും സഹായം ഉണ്ടോഎന്നുള്ളതടക്കം പൊലീസ്അന്വേഷിക്കുന്നുണ്ട്. കുട്ടിയെതട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രിതാമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമംമൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ്നടത്തുക
Comments are closed.