കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ ഓട്ടോയിലാണ് പ്രതികൾ പാരിപ്പള്ളിയിൽ എത്തിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷ കല്ലുവാതുക്കലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കല്ലുവാതുക്കൽ സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷയാണിത്. ഇതിന്റെ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഓട്ടോറിക്ഷ കൊല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

അതേസമയം, പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം. ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പാല, പത്തനംതിട്ട മേഖലകളിൽ ജോലി ചെയ്‌തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ഇവർ കോഴിക്കോട് എത്തിയെന്നും സൂചനയുണ്ട്. കേസിൽ ഒരാളെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറുകൾ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.

Comments are closed.