കൊച്ചി: സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എറണാകുളം മറൈൻ ഡ്രൈവിൽ ബോട്ട് യാത്ര. യാത്രക്ക് എത്തുന്ന സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശങ്ങളോ ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷാ ഉപകരണങ്ങളോ ബോട്ടുടമകൾ നൽകുന്നില്ല.
സർക്കാർ നിർദേശങ്ങൾ പാലിക്കാതെയുള്ള ബോട്ട് സർവ്വീസിനെതിരെ ജലഗതാഗത വകുപ്പും കണ്ണടക്കുന്നു.
ഒരാൾക്ക് 200 രൂപ മുതൽ 2000 രൂപ വരെ നൽകണം മറൈൻ ഡ്രൈവിലെ ബോട്ട് യാത്രക്ക്. എന്നാൽ യാത്രക്കാരുടെ ജീവന് ഒരു ഗ്യാരന്റിയുമില്ല. സുരക്ഷാമാനദണ്ഡങ്ങൾ ഒന്നുംപാലിക്കാതയാണ് ബോട്ടുകളുടെ യാത്ര. പുറപ്പെടുന്നതിന് മുമ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ ഒന്നുമില്ല.
ലൈഫ് ജാക്കറ്റുകൾ നിർബന്ധമാണെന്നിരിക്കെ കുട്ടികൾക്ക്പോലും അത് നൽകുന്നില്ല. മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ലൈഫ് ജാക്കറ്റുകൾ ക്രമീകരിച്ചിരിക്കണം എന്നതും പാലിക്കുന്നില്ല. ഓരോ ബോട്ടിലും കയറാവുന്നവരുടെ എണ്ണത്തെക്കാൾ കൂടുതൽ ആളുകളെ കുത്തിഞെരുക്കിയാണ് യാത്രകൾ.സന്ധ്യകഴിഞ്ഞാൽ ബോട്ട് യാത്ര പാടില്ലെന്ന നിർദ്ദേശവും പാലിക്കുന്നില്ല. സ്പീഡ് ബോട്ടുകളിലും ഹൗസ് ബോട്ടുകളിലും സമാന കാഴ്ചതന്നെയാണ്. സുരക്ഷക്കുള്ള ഒരു മുൻകരുതലുകളുമില്ല.
Comments are closed.