കൊല്ലം: ഓയൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാറിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. തട്ടിക്കൊണ്ടു പോകുന്നതിനു മുൻപും ശേഷവും കൊല്ലം പള്ളിക്കൽ മൂന്നല റോഡിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
കുട്ടികൾ നിൽക്കുന്ന സ്ഥലങ്ങൾ എത്തുമ്പോൾ സംഘം വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അഭിഗേലിന്റെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം.കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്..
തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ ഉദ്ദേശ്യം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്.നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ആണ് കുട്ടി ഉള്ളത്.
Comments are closed.